നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണം എന്ന് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഫോറം സംസ്ഥാന പ്രസിഡണ്ട് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തിയ മുട്ടിന്‍ മേല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാപ്രസിഡണ്ട് ഷിജു പാറയിടുക്കില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ:ജയിസണ്‍ ജോസഫ് , കുര്യന്‍ പി.കുര്യന്‍, സി.വി.തോമസുകുട്ടി , കുര്യന്‍ വട്ടമല,അരുണ്‍ മാത്യു, ഷിനു പാലത്തുങ്കല്‍, ലിറ്റോ സെബാസ്റ്റ്യന്‍,പ്രതിഷ് പട്ടിത്താനം, ജയ്‌സണ്‍ മാത്താങ്കരി, ജോണ്‍സണ്‍ എം.എസ്, ബിനു ഉഴവൂര്‍ , ചാള്‍സ് ,തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments