ഹിന്ദു ഐക്യവേദി കിടങ്ങൂർ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം ഓൺലൈനായി നടത്തി.കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദേവസ്വം മാനേജർ ശ്യാംകുമാർ അധ്യക്ഷതവഹിച്ചു.കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് ഡോക്ടർ ബി. വേണുഗോപാൽ ( റിട്ടേഡ് സൂപ്രണ്ടന്റ് എ എൻ എസ് എസ് ഹോമിയോ മെഡിക്കൽ കോളേജ് കുറിച്ചി ) 1921 മാപ്പിള കലാപം നീറുന്ന നൂറാമാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി.1921 ലെ മാപ്പിള കലാപത്തിന്റെ യാഥാർത്ഥ്യം എന്തെന്നു മനസ്സിലാക്കി ഹൈന്ദവ ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആഗതമായി എന്നും ഇനിയും തിരിച്ചറിവോടെ ഐക്യത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ഭാവിയിൽ ഹൈന്ദവ സമൂഹം വലിയ വിപത്തുകൾ, പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നും അതിനെ നേരിടുന്നതിനായി ജാഗരൂകരായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
0 Comments