നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു. കിടങ്ങൂര്‍ - കൂത്താട്ടുകുളം കെ.ആര്‍ നാരായണന്‍ റോഡില്‍ കടപ്ലാമറ്റം മൂന്നുതോടിന് സമീപമാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വൈദ്യുതിപോസറ്റ് ഇടിച്ചു തകര്‍ത്ത കാര്‍ റോഡിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കടപ്ലാമറ്റം സ്വദേശി നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഞായറാഴ്ച രാത്രി 9.30 ഓടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപെട്ടു.
0 Comments