Breaking...

9/recent/ticker-posts

Header Ads Widget

പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട എക്‌സയിസ് റെയിഞ്ച് ഓഫിസുള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി.


പുതിയ വിദേശ മദ്യ അനുവദിക്കാതിരിക്കുക, ടോഡി ബോര്‍ഡ് സ്ഥാപിക്കുക, കള്ള് ഷാപ്പുകളുടെ ദൂര പരിധി എടുത്തു കളയുക, പാരമ്പരാഗത വ്യവസായ മായ കള്ള് വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മീനച്ചില്‍ താലൂക്കില്‍ മദ്യ വ്യവസായ തൊഴിലാളി യൂണിയന്റെ പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട എക്‌സയിസ് റെയിഞ്ച് ഓഫിസുള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. പാലായില്‍ നടന്ന ധര്‍ണ്ണ എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സണ്ണി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. കുറവിലങ്ങാട്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ബാബു കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു എം പി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.   ധര്‍ണ്ണകളില്‍ എന്‍ എം മോഹനന്‍,പി കെ ഷാജകുമാര്‍,എ എന്‍ ബാലകൃഷ്ണന്‍, ഇ കെ മുജീബ്, സിബി ജോസഫ്, പി എസ് ബാബു, കെ കെ ബാബു, പി എന്‍ ശശി, തോമസ് ജോസഫ്, പ്രിന്‍സ്. സി.വിദ്യാദരന്‍, കെ എ മുരളി, പി എന്‍ പ്രമോദ്, പി കെ സോജി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments