Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ തെക്കേക്കര പാതാമ്പുഴയില്‍ വയോധികനായ ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


പൂഞ്ഞാര്‍ തെക്കേക്കര പാതാമ്പുഴയില്‍ വയോധികനായ ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാതാമ്പുഴ അരയത്തിനാല്‍ ഡോ.സെബാസ്റ്റ്യന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. ഹോമിയോ ഡോക്ടറായിരുന്ന സെബാസ്റ്റ്യന്‍  ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തിന്റെ വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടില്‍ സമീപവാസികള്‍ പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്റെ പുരയിടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ് വീട്ടുവളപ്പില്‍ ആദ്യം കടന്ന നോക്കിയത്. വീടിന്റെ പിന്‍വശത്തെ തൊഴുത്തിലുണ്ടായിരുന്ന ആടിനെ ചത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. പിന്നീട് വീടിനകത്ത് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.  ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.




Post a Comment

0 Comments