പ്ലാസ്റ്റിക് ടിന്നില്‍ തല കുരുങ്ങിയ നായയെ അപകടസാധ്യത വകവയ്ക്കാതെ രക്ഷിച്ചെടുത്ത് നാലംഗ സംഘം മാതൃകയായി. കുറിച്ചിത്താനം എസ്‌കെവി എച്ച്എസ്എസിന് സമീപമാണ് പ്ലാസ്റ്റിക് ടിന്നിനുള്ളില്‍ നിന്നും തല പുറത്തെടുക്കാന്‍ കഴിയാതെ തെരുവുനായ ദുരിതമനുഭവിച്ചത്. കെഎസ്ആര്‍ടിസി കൂത്താട്ടുകുളം ഡിപ്പോയിലെ ഡ്രൈവറായ കുറിച്ചിത്താനം സ്വദേശി പ്രകാശ്, മക്കളായ ആനന്ദ്, അഞ്ജലി എന്നിവരും എസ്‌കെവി എച്ച്എസ്എസ് ജീവനക്കാരനും വാദ്യകലാകാരനുമായ രതീഷ് കുറിച്ചിത്താനവും ചേര്‍ന്നാണ് നായയെ രക്ഷിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന എസ്പിസി കേഡറ്റായ ആനന്ദിനെ മരങ്ങാട്ടുപിള്ളി എസ്എച്ച്ഒ അജേഷ്‌കുമാര്‍ അഭിനന്ദിച്ചു.
0 Comments