Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷയില്‍ വിദേശ മദ്യവില്‍പ്പന നടത്തിയയാളെ എക്‌സൈസ് പിടികൂടി.



ഓട്ടോറിക്ഷയില്‍ വിദേശ മദ്യവില്‍പ്പന നടത്തിയയാളെ എക്‌സൈസ് പിടികൂടി. കൊല്ലപ്പള്ളി നീലൂര്‍ റോഡരികിലാണ് ഓട്ടോ ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. മദ്യവില്‍പ്പന നടത്തിയ കടനാട് സ്വദേശി തമ്പിയെ അറസ്റ്റ് ചെയതു. 6 ലിറ്ററോളം വിദേശ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ ആനന്ദ് രാജിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നന്ദു എംഎല്‍, സാജിത് പി.എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പാര്‍വ്വതി രാജേന്ദ്രന്‍, പ്രിവന്റീസ് ഓഫീസര്‍ ഷിബു ജോസഫ്, സി കണ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് മദ്യവില്‍പ്പന നടത്തിയയാളെ പിടികൂടിയത്.




Post a Comment

0 Comments