അടിക്കടി വര്‍ധിച്ചു വരുന്ന പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിക്ഷേധിച്ച് ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തില്‍ അടുപ്പില്‍ ഇരിക്കുന്ന കഞ്ഞിക്കലം തല്ലി പൊട്ടിച്ചും . ഗ്യാസ് സിലിണ്ടര്‍ കുറ്റിയില്‍ കരിം കൊടി കെട്ടിയും പ്രതിഷേധിച്ചു പ്രതീകാത്മക സമരം നടത്തി. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ബാബു തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെകട്ടറി ജോയി കൊറ്റത്തില്‍ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റെ ജിജി നാകമറ്റം, . യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജോയിസ് കൊറ്റത്തില്‍ , ജനശ്രീ മിഷന്‍ മണ്ഡലം ചെയര്‍മാന്‍ ടോംസണ്‍ ചക്കുപാറ, ഏബ്രഹാം ഫിലിപ്പ് , എം.ജി. ഗോപാലന്‍, ഷിനു ചെറിയാന്തറ, സജി നീറിക്കാട്, ബിജു പറപ്പള്ളി മറ്റം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments