കേരളാ കോണ്‍ഗ്രസ് (എം) കൂടല്ലൂര്‍ ഓഫീസിന്റെ ഉത്ഘാടനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നിര്‍വ്വഹിച്ചു. കേരളാ കോണ്‍ഗ്രസ് (എം) പ്രാദേശികതലത്തില്‍ കൂടുതല്‍ ശക്തിപ്പെടുന്നു എന്നും ചെയര്‍മാന്‍ ജോസ്.കെ.മാണി പറഞ്ഞു. കൂടുതല്‍ ജനപിന്തുണ ആര്‍ജിച്ചുകൊണ്ട് കേരളാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുന്നത് കേരളാ കോണ്‍ഗ്രസ് (എം) ന് അതിന്റേതായ പ്രത്യയശാസ്ത്രവും നയപരിപാടികളും ഉള്ളതുകൊണ്ടാണനും ചെയര്‍മാന്‍ പറഞ്ഞു. യോഗത്തില്‍ മാതൃസംഘടനയിലേയ്ക്ക് തിരിച്ചുവന്ന കിടങ്ങുര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും ആയിരുന്ന അപ്പച്ചന്‍ പാറത്തൊട്ടിയ്ക്കും കിടങ്ങുര്‍ പതിമൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് തോമസ് പുത്തൂരിനും കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഷാജി കുറിച്ചിയേലിനും ജോസ്. കെ. മാണി പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. കൂടല്ലൂര്‍ കാരുണ്യ സോഷ്യല്‍ ചാരിറ്റബിള്‍ സൊസൈറ്റി യുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും ജോസ്.കെ.മാണി നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് ബിജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, , നിയോജകമണ്ഡലം പ്രസിഡന്റ് പി.എം മാത്യ, ഉഴവൂര്‍, ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പില്‍, മണ്ഡലം പ്രസിഡന്റ് പി.സി ജോസഫ് പുറത്തല്‍, പഞ്ചായത്ത് പ്രസിഡന്റ് ബോബി കീക്കോലില്‍, വാര്‍ഡ് മെമ്പര്‍ റ്റീനാ മാളിയേക്കല്‍, കെ.റ്റി.യു.സി.(എം) ജില്ലാ വൈസ് പ്രസിഡന്റ് പി. കെ രാജു പറയനാട്ട്, സി.എം. ജയിംസ് ചെകിടിയേല്‍, പി.എല്‍. മാത്യ, ആദര്‍ശ് മാളിയേക്കല്‍, ജിസ്മി കാട്ടുകുന്നേല്‍, രാജു മണ്ഡപം, അബിന്‍ പോള്‍, എല്‍നാ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments