കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു.ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണമെന്ന് ബിഷപ്പ് അവശ്യപ്പെട്ടു.തെള്ളകം ചൈതന്യയില്‍ നടന്ന യോഹഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അദ്ധ്യക്ഷയായിരുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു. അമേരിക്കയിലുള്ള റോട്ടറി ക്ലബ്ബ് ഓഫ് കരോള്‍ട്ടനുമായി സഹകരിച്ച് 10 കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയത്.
0 Comments