നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹകരണ സംഘം രൂപീകരിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. വനിതാ ക്ഷേമ പദ്ധതികളുടെ ഭാഗമായും, സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കൈപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്ക് പ്രസിഡന്റ് എം.കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ മൊബൈല്‍ഫോണ്‍ വിതരണം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കോഴിയും, കോഴിക്കൂടിന്റേയും വിതരണം കെ.എന്‍ വേണുഗോപാല്‍ നിര്‍വ്വഹിച്ചു.നീണ്ടൂര്‍ പഞ്ചായത്ത് പ്രസഡിന്റ് വി.കെ പ്രദീപ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചാത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, പഞ്ചായത്തംഗം ലൂക്കോസ് തോമസ്, വി.കെ കുര്യാക്കോസ്, യു.എന്‍ ശ്രീനിവാസന്‍ , കെ.പി രാജേഷ്, കെഎസ് മഞ്ജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments