പാലാ പുലിയന്നൂരില്‍ പട്രോളിങ്ങിനിടയില്‍ ലയണ്‍സ് ക്ലബ്ബിനു സമീപം അനധികൃത മദ്യവില്പന എക്‌സൈസ് പിടികൂടി. ഓട്ടോറിക്ഷയില്‍ വച്ച് മദ്യം സൂക്ഷിച്ചു വില്പന നടത്തുന്നതിനിടയില്‍ ഇടനാട് വട്ടക്കുന്നേല്‍ അജി വി.യു എന്നയാളെ അറസ്റ്റ് ചെയ്തു. തൊണ്ടിയായി 13 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും മദ്യം വിറ്റ വകയില്‍ ലഭിച്ച 13060 രൂപയും കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി . എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആനന്ദരാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കണ്ണന്‍ സി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റോബിന്‍ അല്ക്‌സ് , ഷെബിന്‍ ടി, പ്രണവ് വിജയ്, മര്‍ക്കോസ്, ജയപ്രഭ എം.വി എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments