Breaking...

9/recent/ticker-posts

Header Ads Widget

പാലാ മഹാറാണി ജംഗ്ക്ഷനില്‍ അപകട പരമ്പര.


പാലാ മഹാറാണി ജംഗ്ക്ഷനില്‍ അപകട പരമ്പര. ജംഗ്ക്ഷനിലെ റൗണ്ടാനയ്ക്ക് സമീപം റോഡിലെ ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികള്‍ ആണ് അപകടത്തിന് കാരണമാകുന്നത്. തിങ്കളാഴ്ച വൈകിട്ട്  ബൈക്കുകള്‍ ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടു. ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. വലിയ വാഹനങ്ങള്‍ ഈ കുഴിയില്‍ കയറി ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന മണല്‍ തരികള്‍ നിരന്ന് കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്.  മണലില്‍ കയറി ബൈക്കിന്റെ നിയന്ത്രണം വിട്ടു പോകുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.  മഴയത്ത് ഈ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതും അപകട കാരണമാകും. എത്രയും വേഗം കുഴികള്‍ അടയ്ക്കാന്‍ ഉള്ള നടപടികള്‍ വേണമെന്നാണ് വാഹന യാത്രികര്‍ അടക്കം ഉള്ളവരുടെ ആവശ്യം.




Post a Comment

0 Comments