Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടറില്‍ കറങ്ങി മദ്യവില്‍പ്പന നടത്തിയ ആളെ പിടികൂടി


പാലായില്‍ ഞായറാഴ്ച ലോക്ഡൗണിനിടയില്‍ സ്‌കൂട്ടറില്‍ കറങ്ങി മദ്യവില്‍പ്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. മുണ്ടുപാലം-ഏഴാച്ചേരി റോഡിനു സമീപത്തെ ഇടറോഡില്‍ സ്‌കൂട്ടറിലെത്തി മദ്യം വില്‍ക്കുന്നതിനിടയിലാണ് ളാലം ചെമ്പുളായില്‍ സി.റ്റി തോംപ്‌സണ്‍ എന്നയാളെ എക്‌സൈസ് സംഘം പിടികൂടിയത്. നാലര ലിറ്ററോളം മദ്യവും, 600 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാളുടെ പക്കല്‍ നിന്നും മദ്യം വാങ്ങി കഴിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി ആനന്ദരാജിന്റെ നേതൃത്വത്തില്‍ സിഇഒ മാരായ സാജിത് പി.എ, നന്ദു എം.എന്‍, പാര്‍വ്വതി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു ജോസഫ്, സി കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.




Post a Comment

0 Comments