നിര്‍ധനരായ രോഗികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുമെന്നു കോട്ടയം നവജീവന്‍ ട്രസ്റ്റി പി യു തോമസ് അറിയിച്ചു . മനോരോഗം ക്യാന്‍സര്‍ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളര്‍വാതം എന്നി രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കള്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ ലാപ് ടോപ് ,ടാബ് , കംപ്യൂട്ടര്‍ എന്നീ പഠനോപകരണങ്ങള്‍ നല്‍കുന്നത്. കൂടാതെ ഈ രോഗങ്ങള്‍ മൂലം വീടുകളില്‍ കിടപ്പു രോഗികളായി കഴിയുന്നവര്‍ക്ക് മെഡിക്കല്‍ കിറ്റുകളും നല്‍കും. കോവിഡ് രൂക്ഷമാകുന്നതു മൂലം തൊഴില്‍ നഷ്ട്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കി വരുകയാണെന്ന് തോമസ് അറിയച്ചു. വിദേശത്ത് കഴിയുന്നവര്‍ നാട്ടിലുള്ള വീടുകളില്‍ ഉള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പഠനത്തിനായി നല്‍കാന്‍ മനസ് കാണിക്കണമെന്നും ജ ഡ തോമസ് പറഞ്ഞു. പഠനോപകരണങ്ങളും കിറ്റുകളും നല്‍കുവാന്‍ തയ്യാറാകുന്നവര്‍ക്ക് അവ കോട്ടയം YMCA ഓഫീസിലോ നവജീവന്‍ ഓ ഫീസിലോ എത്തിച്ചു നല്‍കാം . സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 9497076300.9447366701. എന്നി നമ്പരുകളില്‍ ബന്ധപ്പെടണം
0 Comments