ഏറ്റുമാനൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നിയന്ത്രണത്തിന് ഡിവൈഎസ്പിയും രംഗത്തിറങ്ങി. ഏറ്റുമാനൂര്‍-എറണാകുളം സംസ്ഥാനപാതയില്‍ രാവിലെ മുതല്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം ഗതാഗതക്കുരുക്കിന് ഇടയിലെത്തിയ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ഡിവൈഎസ്പി ഗതാഗത നിയന്ത്രണം ആരംഭിച്ചതോടെ പോലീസ് സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസുകാരും എത്തി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്പോള്‍ വാഹനഗതാഗതം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്.
0 Comments