കിടങ്ങൂര്‍ കട്ടച്ചിറയില്‍ റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളാനെത്തിയവരെ പിടികൂടി. പഞ്ചായത്തംഗം രശ്മി രാജേഷിന്റെ നേതൃത്വത്തിലാണ് മാലിന്യവുമായെത്തിയ കയ്യൂര്‍ സ്വദേശിയെ പിടികൂടിയത്. കട്ടച്ചിറയില്‍ മിനി എം.സി.എഫിന് സമീപമാണ് ചാക്കുകളില്‍ നിറച്ച മാലിന്യം നിക്ഷേപിക്കാന്‍ ശ്രമം നടത്തിയത്.എംസിഎഫില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഇയാള്‍ മാലിന്യം തള്ളുന്നതായി കണ്ടെത്തിയത്. പോലീസെത്തി വാഹനം പിടിച്ചെടുത്തു.
0 Comments