കനത്ത മഴയ്ക്കിടയില്‍ പാലായില്‍ വൈദ്യുതി ലൈനില്‍ തീപിടുത്തം. മുന്‍സിപ്പല്‍ കോംപ്ലക്‌സിന് സമീപത്തെ പോസ്റ്റിലാണ് തീപടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതപ്പെടുന്നു. മുന്‍സിപ്പല്‍ കോംപ്ലക്‌സിലെ വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് കണക്ഷനെടുത്തിരുന്ന പോസറ്റില്‍ തീപിടുത്തമുണ്ടായത് ആശങ്കയ്ക്കിടയാക്കി. ഫയര്‍ഫോഴ്‌സും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി തീയണച്ചു.
0 Comments