കേന്ദ്ര സര്‍ക്കാരിനെതിരെ എഐടിയുസി നടത്തുന്ന ദേശ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പാലാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.പാലാ ഹെഡ് പോസ്‌റ്റോഫീസ് പടിക്കല്‍ നടന്ന ധര്‍ണ സിപിഐ ജില്ലാ സെക്രട്ടറിയേറ്റംഗം ബാബു കെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കൊല്ലപ്പള്ളി എഐടിയുസി മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍, മുത്തോലിയില്‍ അഡ്വ പി.ആര്‍ തങ്കച്ചന്‍, രാമപുരത്ത് അഡ്വ പയസ് രാമപുരം, മരങ്ങാട്ടുപള്ളിയില്‍ എം.ടി സജി എന്നിവര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പി.കെ രവികുമാര്‍, വി.കെ സുകുമാരന്‍, കെ.എസ് മോഹനന്‍, കെ.എന്‍ രാജു, പി.കെ ബാലകൃഷ്ണന്‍,സിബി ജോസഫ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണയില്‍ പങ്കുചേര്‍ന്നു.
0 Comments