കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തിന് അവസരമൊരുക്കി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി എഐറ്റിയുസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എഐറ്റിയുസി ധര്‍ണ നടത്തി. കിടങ്ങൂര്‍ പോസ്റ്റോഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം സിപിഐ പാലാ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ജോസുകുട്ടി ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments