വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍ നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണി കുരുവിള പടിക്കമ്യാലില്‍ ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും വിതരണം ചെയ്യുന്നതിനുള്ള പ്ലാവിന്‍ തൈകള്‍ ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി ജെ ജോര്‍ജ്ജ് കുളങ്ങര പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര , മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, കിടങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, അഡ്വ ശിവന്‍ മഠത്തില്‍, ജോര്‍ജ്ജ് ഈപ്പന്‍, പി എം സുനില്‍ കുമാര്‍, അബ്ദുള്ള ഖാന്‍, പഞ്ചായത്തംഗങ്ങളായ തോമസ് മാളിയേക്കല്‍, സനല്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി കെ എസ് രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments