കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പെടുന്ന 'കുറകുന്നേല്‍' തങ്കപ്പനാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. 7 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന വീടിന്റെ കല്ലിടല്‍ കര്‍മ്മം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാട്ടകം സുരേഷ് നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായ ഫണ്ട് സ്വരൂപിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബേബി തൊണ്ടാംക്കുഴി അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സുനു ജോര്‍ജ്, ലൂക്കോസ് മാക്കില്‍ പഞ്ചായത്തംഗങ്ങളായ ബിനോയ് ഇമ്മാനുവല്‍ ബിനോ സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവാസി മലയാളി ഫ്രാന്‍സിസ് വടക്കേ പറമ്പില്‍ ചികിത്സാ സഹായ നിധിയിലേക്ക് ആദ്യ സംഭാവന നല്‍കി. കോണ്‍ഗ്രസ്സിന്റെ മുന്‍ മാഞ്ഞൂര്‍ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന എന്ന ചാക്ക് മൂശാരി പറമ്പിലെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് നല്‍കുന്നത്.
0 Comments