Breaking...

9/recent/ticker-posts

Header Ads Widget

ബിആര്‍സിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു


ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സമഗ്രശിക്ഷ കേരളം പാലാ ബിആര്‍സിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ചലന-കേള്‍വി പരിമിതകളും പഠനവൈകല്യവുമുള്ള കുട്ടികള്‍ക്കായാണ് ക്യാംപ് സംഘടിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാരേക്കര ക്യാംപ് ഉദ്ഘാടനം ചെയ്തു. പാലാ എഇഒ കെബി ശ്രീകല അധ്യക്ഷയായിരുന്നു. ബിആര്‍സി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജ്കുമാര്‍, കെസി ജോണ്‍സണ്‍, അശോക് ജി, ഡോ. സാനി വര്‍ഗീസ്, ലിസമ്മ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments