കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും തെള്ളകം ചൈതന്യയില്‍ നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ബീനാ ജോര്‍ജ്ജ്, കോട്ടയം റീജിയണല്‍ ട്രന്‍സ്പോര്‍ട്ട് ഓഫീസര്‍ ടോജോ എം തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കേര കര്‍ഷകരായ ലൂക്കാച്ചന്‍ മംഗളായിപറമ്പില്‍, മാത്യു പി.ജെ പുല്ലുവേലില്‍, ജോണ്‍ മാവേലില്‍, തോമസ് തൈപ്പുരയിടത്തില്‍, റെജിമോന്‍ വി.റ്റി വട്ടപ്പാറ എന്നിവരെ ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോക്കനട്ട് ഒളിമ്പിക്സ് മത്സരത്തിന്റെ ഉദ്ഘാടനം കോട്ടയം റീജിയണല്‍ ട്രന്‍സ്പോര്‍ട്ട് ഓഫീസര്‍ ടോജോ എം തോമസ് നിര്‍വ്വഹിച്ചു.
0 Comments