ഒന്നര വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. വെമ്പള്ളി കദളിക്കാട്ടില്‍ അലന്‍ ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മരിയയാണ് മരണമടഞ്ഞത്. അമ്മയുടെ വീട്ടില്‍ സഹോദരി ഹയറക്കും അയല്‍പക്കത്തെ കുട്ടികളോടുമൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടിക്ക് ഷോക്കേറ്റത്. ഒളിച്ച് കളിക്കുന്നതിനായി ഫ്രിഡ്ജിന്റെ പിന്‍ഭാഗത്ത് കയറിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. അതിരമ്പുഴ പഞ്ചായത്തില്‍ കരാര്‍ ജീവനക്കാരിയായ അമ്മയും ടൈല്‍ പണിക്കാരനായ അച്ഛനും ജോലിക്ക് പോയ സമയത്ത് റൂത്ത് മരിയയും സഹോദരി ഹയറയും അമ്മയുടെ വീട്ടിലായിരുന്നു. ഷോക്കേറ്റ കുട്ടിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments