ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനിലേക്കുള്ള പ്രവേശന പാതയിലെ കുഴികള്‍ റീടാര്‍ ചെയ്തു. ബസ് സ്റ്റേഷനില്‍ നിന്നും എംസി റോഡിലേക്ക് ബസ് ഇറങ്ങി വരുന്ന ഭാഗത്തു അപകടാവസ്ഥയില്‍ രൂപപ്പെട്ട വലിയ കുഴികള്‍ വാഹന അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. വലിയ കുഴിയില്‍ വാഹനങ്ങള്‍ ചാടി കേടുപാടുകള്‍ സംഭവിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പിഡബ്ല്യുഡി റോഡ് വിഭാഗം ടാറിങ് നടത്തുവാന്‍ തയ്യാറായത്.
0 Comments