Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരത്തിലെ കടകളില്‍ മോഷണം


ഏറ്റുമാനൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. അതിരമ്പുഴ റോഡിലെ മൂന്ന് കടകളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. കേരള സ്‌പൈസസ് , കുഴിക്കാട്ടില്‍ സ്റ്റോഴ്‌സ്, സമീപത്തെ സ്റ്റേഷനറി ആന്റ് കൂള്‍ബാര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മേശകളുടെ പൂട്ട് തകര്‍ത്ത് പണം അപഹരിക്കുകയായിരുന്നു. ചെറിയ തുകകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് വ്യാപാരികള്‍ പറഞ്ഞു. പണമൊഴിച്ച് മറ്റ് സാധന സാമഗ്രികള്‍ ഒന്നും മോഷണം പോയിട്ടില്ലെന്ന് വ്യപാരികള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

0 Comments