പാചക വാതക സബ്‌സിഡി ഇപ്പോള്‍ നിലവിലുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി തോമസ് ആവശ്യപ്പെട്ടു. പാചകവാതക വില അമിതമായി വര്‍ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സര്‍ക്കാര്‍. പാചകവാതക സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്തുമെന്നായിരുന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. സബ്‌സിഡി നല്‍കുന്നത് നിര്‍ത്തിയോ എന്ന വ്യക്തമാക്കുന്നതോടൊപ്പം, കുടിശ്ശിക തുക നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും പിസി തോമസ് ആവശ്യപ്പെട്ടു.
0 Comments