Breaking...

9/recent/ticker-posts

Header Ads Widget

ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി മാറും


സംയുക്ത കിസാന്‍ മോര്‍ച്ചയും, വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി മാറും. തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



Post a Comment

0 Comments