ഹിന്ദു ഐക്യ വേദി കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. കുമ്മണ്ണൂര് നടക്കാംകുന്ന് ദേവിക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു ഐക്യ വേദി മീനച്ചില്‍ താലൂക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, മഹിള ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, കിടങ്ങൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍ ആയ പി സന്തോഷ് വിമല്‍ മോഹന്‍, കെ എസ് ഓമനക്കുട്ടന്‍, വിനോദ് കുമ്മണ്ണൂര്‍ , നടക്കാംകുന്ന് കാവ് മേല്‍ശാന്തി പി വി ലോക്‌നാഥ്, അജിത് കുമാര്‍, രജീഷ് സേവാഭാരതി, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments