കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ടി സുധീഷ് കുമാര്‍ ജി ജയപാല്‍, എപി ബാലകൃഷ്ണപൊതുവാള്‍, പ്രസാദ് ആനന്ദഭവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, നികുതിയും വൈദ്യുതി ചാര്‍ജ്ജും കുറയ്ക്കുക, പാചകവാതക വിലിവര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
0 Comments