എം സി റോഡില്‍ മൂവാറ്റുപുഴയ്ക്ക് സമീപം ഉപ്പുകണ്ടത്ത് പാടത്തേക്ക് മറിഞ്ഞ ട്രെയിലര്‍ ലോറി ഉയര്‍ത്തി. മൂന്ന് ക്രെയിനുകളും ജെ സി ബി യും ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി പാടത്തുനിന്നും റോഡില്‍ എത്തിച്ചത്. കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചപ്പോഴാണ് ട്രെയിലര്‍ ലോറി പാടത്തേക്ക് മറിഞ്ഞത്. റോഡരികിലെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്താണ് റോഡ് നിരപ്പിന് താഴെയുള്ള പാടത്തേക്ക് വീണത്.
0 Comments