പാലാ മേവിടയില്‍ നിന്നും 43 ലിറ്ററോളം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി...എക്‌സൈസ് റേഞ്ച് ഓഫീസര്‍ ബി ആനന്ദ് രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍നാണ് മദ്യം പിടികൂടിയത്. മേവിട സ്വദേശി രാജീവ് പി.ബി യെയാണ് വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ നിന്നും മദ്യം സൂക്ഷിച്ച നിലയില്‍ പിടികൂടിയത്. ഒന്നും ,രണ്ടും തീയതികളില്‍ ഡ്രൈ ഡേ ആയതിനാല്‍ ആ ദിവസങ്ങളിലെ വില്‍പ്പനയ്ക്കായാണ് മദ്യം സൂക്ഷിച്ചിരുന്നത്.
0 Comments