Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ ശ്രീ നാരായണ പരമഹംസ ദേവ കോളേജും, ട്രസ്റ്റും തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്‍ സഹകരണ കൂട്ടായ്മ ആരോപിച്ചു.


പൂഞ്ഞാര്‍ ശ്രീ നാരായണ പരമഹംസ ദേവ കോളേജും, ട്രസ്റ്റും തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്‍ സഹകരണ കൂട്ടായ്മ ആരോപിച്ചു. മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്റെ അംഗങ്ങളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും യൂണിയന്‍ രസീത് ഉപയോഗിച്ച് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളും കോളേജുമാണ് തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. കെ എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രേഖകളില്‍ കൃത്രിമം കാട്ടിയാണ് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ഗോകുലം ഗോപാലനെ കൂട്ടുപിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ എന്ത് വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കുന്നതിന് യോഗത്തിന്റെ സംവിധാനങ്ങള്‍ ദുരുപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഡോ. സതീഷ് ബാബു, അനില്‍കുമാര്‍, വി പി ജനാര്‍ദ്ദനന്‍, ഷാജി കടപ്പൂര്‍, എം ആര്‍ സജി, രാജന്‍ കൊണ്ടൂര്‍, കെ ഗോപി, കെ ആര്‍ സൂരജ്, ബിന്ദു സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments