പ്രവാസിയെന്ന് വിശ്വസിപ്പിച്ച് മോണ്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍. ഫെഡറേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മോന്‍സണ്‍ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മോന്‍സനെ സംഘടനയുടെ രക്ഷാധികാരിയാക്കിയത്. എന്നാല്‍ മോണ്‍സണ്‍ സംഘടനയില്‍ അംഗമോ ഭാരവാഹിയോ അല്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. മോണ്‍സനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും എന്നാല്‍ ഫെഡറേഷന്റെ പേരുപയോഗിച്ച് ഒരു തട്ടിപ്പും നടത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും ഭാരവാഹികള്‍ അറിയിച്ചു.
0 Comments