കോവിഡ് കാലത്ത് സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പാഴ്‌സല്‍ സര്‍വ്വീസുകള്‍ കൈകാര്യം ചെയ്ത പാലാ ഹെഡ് പോസ്‌റ്റോഫീസിലെ ജീവനക്കാരെ പാലാ ബ്ലഡ് ഫോറം ആദരിച്ചു. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ജീവനക്കാരെ പൊന്നാടയണിച്ചു. ജനന്മക്കായി പ്രവര്‍ത്തിക്കുന്ന തപാല്‍ ജീവനക്കാരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ ചുമതലായാണെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
0 Comments