ഏഴാച്ചേരിയില്‍ വീടിന് സമീപത്തെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. തട്ടാംപറമ്പില്‍ വീടിന് സമീപത്ത്‌നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് ഒരു കോഴിയെ വിഴുങ്ങുകയും മറ്റൊരു കോഴിയെ കൊല്ലുകയും ചെയ്തിരുന്നു. കോഴിക്കൂട്ടില്‍ അസാധാരണ ശബ്ദം കേട്ട് വീട്ടുകാരെത്തിയപ്പോഴാണ് വലിയ പെരുമ്പാമ്പിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിദഗ്ധരാണ് പാമ്പിനെ പിടികൂടിയത്. 25 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിനെ കാണാന്‍ നിരവധി ആളുകള്‍ വീടിന് സമീപത്തെത്തിയിരുന്നു.
0 Comments