കോണ്‍ഗ്രസില്‍ ഡി സി സി പുനസംഘടനയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. യൂത്ത് കോണ്ഗ്രസ് വക്താവായി മകനെ നിയമിച്ചതില്‍ ഇടപെട്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.. നിയമനം യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വിവാദത്തില്‍ തന്നെ നേരിട്ട് ബന്ധപ്പെടുത്താനുള്ള നീക്കം ഉള്ളതായി സംശയിക്കുന്നു എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം മെറിറ്റ് അടിസ്ഥാനത്തിലാണ് യൂത്ത് കോണ്ഗ്രസ് വക്താവായി നിയമിച്ചതെന്നും ആരുടെ എതിര്‍പ്പുകൊണ്ടാണ് നിയമനം മരവിപ്പിച്ചതെന്ന് അറിയില്ലെന്നും അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
0 Comments