കടപ്പാട്ടൂരില്‍ വാറ്റ് ചാരായവും വാഷുമായി ദമ്പതികള്‍ എക്‌സൈസ് പിടിയിലായി. 2.5 ലിറ്റര്‍ ചാരായവും 67 ലിറ്റര്‍ വാഷും കണ്ടെടുത്തു. ബാബു സി വി, ഭാര്യ രാജി എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മുറിക്കുള്ളില്‍ അലമാരയില്‍ 2 കുപ്പികളിലായി സൂക്ഷിച്ച നിലയില്‍ 2.5 ലിറ്റര്‍ ചാരായവും വീടിന്റെ അടുക്കളയില്‍ നിന്നും 3 കന്നാസ്സുകളിലായി 67 ലിറ്റര്‍ വാഷുമാണ് പിടികൂടിയത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദ രാജിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കണ്ണന്‍ സി, വിനോദ് കുമാര്‍ വി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റോബിന്‍ അലക്സ്, ഷെബിന്‍ ടി മര്‍ക്കോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീത വി നായര്‍, സന്തോഷ്‌കുമാര്‍ ടി ജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
0 Comments