കേരള സംസ്ഥാന ലഹരിവര്‍ജന മിഷന്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി ക്വിസ് മല്‍സരവും ബോധവല്കരണസെമിനാറും സംഘടിപ്പിച്ചു. കുറവിലങ്ങാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും കട്ടച്ചിറ പുഴയോരം റെസി. വെല്‍ഫയര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ കട്ടച്ചിറ എന്‍എസ്എസ് കരയോഗം ഹാളില്‍ സെമിനാര്‍ നടന്നു. ക്വിസ് മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കൃഷ്ണ പി രാജീവും ജൂണിയര്‍ വിഭാഗത്തില്‍ ശ്രീലക്ഷ്മി എസും ഒന്നാം സ്ഥാനം നേടി. നിസി ജേക്കബ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. എക്‌സൈസ്സ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്‌റഫ്, പുഴയോരം സെക്രട്ടറി സതീശന്‍ കുന്നത്ത്, പ്രോഗാം കോര്‍ഡിനേറ്റര്‍ സിനു കെആര്‍, ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments