കൂട്ടിക്കല്‍ ഏന്തയാര്‍ മേഖലകളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സസ്‌നേഹം ട്രസ്റ്റ് ഗൃഹോപകരണങ്ങള്‍ നല്കി. പ്രശസ്ത സംഗീതജ്ഞന്‍ ജി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സസ്‌നേഹം ട്രസ്റ്റ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിരാലംബര്‍ക്ക് സഹായം എത്തിക്കുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് സസ്‌നേഹം ട്രസ്റ്റ് നടത്തുന്നത്.
കൂട്ടിക്കല്‍ മേഖലയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്കുന്നതിനുള്ള ഗൃഹോപകരണങ്ങള്‍ ട്രസ്റ്റ് ഭാരവാഹികള്‍ സേവാഭാരതിയെ ഏല്‍പിച്ചു. മുണ്ടക്കയത്ത് നടന്ന ചടങ്ങില്‍ ട്രസ്റ്റ് അംഗം ശ്രീകുമാര്‍ അഷ്ടപദി, സേവാഭാരതി സഹസേവാ പ്രമുഖ് ആര്‍ രാജേഷിന് ഉപകരണങ്ങള്‍ കൈമാറി.
0 Comments