Breaking...

9/recent/ticker-posts

Header Ads Widget

അക്ഷര രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് സ്വീകരണം നല്‍കി.



സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അക്ഷര രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട്  ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് സ്വീകരണം നല്‍കി.  കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച പദയാത്ര  ഞായറാഴ്ച കോഴിക്കോട് സമാപിക്കും. കേസരി ഭവനിലേക്ക് കൃഷ്ണശിലയില്‍ തീര്‍ത്ത സരസ്വതി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള അക്ഷര രഥയാത്രയണ് ഏറ്റുമാനൂര്‍ ക്ഷേത്രാങ്കണത്തില്‍ എത്തിയത്. സ്വീകരണ ചടങ്ങില്‍, കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ആര്‍.പ്രകാശ്, ഹിന്ദു മത പാഠശാലസംഘ പ്രസിഡന്റ് പി.ജി. ബാലകൃഷ്ണപിള്ള, ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഉഷാ സുരേഷ്, പി. രാജഗോപാല്‍, എം.കെ. മുരളീധരന്‍, രജിന്‍ രാജ്,  ആര്‍. രാജഗോപാല്‍, കെ പി സഹദേവന്‍, വി. കെ.ജയകുമാര്‍, എസ്.എസ്. വിജയകുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments