കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും ജോസ് കെ മാണി രാജിവെച്ച ഒഴിവിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യസഭാ സീറ്റ് ഇടതുമുന്നണി കേരള കോണ്‍ഗ്രസിന് നല്കുമെന്നാണ് ധാരണ. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേതാണെന്നും ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തി യഥാസമയത്ത് പ്രഖ്യാപനം നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ സീറ്റിലേയ്ക്ക് മല്‍സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
0 Comments