Breaking...

9/recent/ticker-posts

Header Ads Widget

റബ്ബര്‍ വില സ്ഥിരതാ ഫണ്ട് വര്‍ധിപ്പിച്ച് അടിസ്ഥാനവില 250 രൂപ ആക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്.



റബ്ബര്‍ വില സ്ഥിരതാ ഫണ്ട്  വര്‍ധിപ്പിച്ച് അടിസ്ഥാനവില 250 രൂപ ആക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം നേതൃത്വ പഠന ക്യാമ്പിനോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിജെ ജോസഫ്. ഞീഴൂര്‍ വാഴപ്പറമ്പില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ പിസി തോമസ്, അഡ്വ ജോയി എബ്രാഹം, ടിയു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ്ജ്, സജി മഞ്ഞക്കടമ്പില്‍, ഇജെ ആഗസ്തി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments