ആണ്ടൂര്‍ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം പരിസര ശുചീകരണം ഉള്‍പ്പടെ വിവിധ പരിപാടികളോടെ ആചരിച്ചു. വൈകിട്ട് ലൈബ്രറിയില്‍ നടന്ന ഗാന്ധി സ്മൃതി സംഗമത്തില്‍ പ്രസിഡന്റ് എഎസ്.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ച ദേവഗംഗ ഷൈമോന്‍, ശ്രേയസ് ആര്‍ നായര്‍, കൃഷ്ണദേവ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പൂക്കള മത്സരത്തില്‍ വിജയിച്ച നിരഞ്ജന്‍ ശ്രീകുമാര്‍, ഡോ.വിമല്‍ശര്‍മ്മ, ആര്യാ സുധന്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. യാഗത്തില്‍ ഡോ.ഹരിശര്‍മ്മ, ഓമന സുധന്‍, പ്രസീത, സ്മിതാ ശ്യാം, ലൈബ്രറി ജോ.സെക്രട്ടറി ബി .ജയകൃഷ്ണന്‍ സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments