ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. കാണക്കാരി ശ്രീഭദ്ര, ശിവജി ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലാണ് സംവാദം നടത്തിയത്. മാധ്യമപ്രവര്‍ത്തകനും, പ്രഭാഷകനുമായ സന്ദീപ് വാചസ്്പതി സംവാദം നയിച്ചു. സമൂഹത്തില്‍ എല്ലാവരും സഹകരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭഗവദ്ഗീതയെ ഉദ്ധരിച്ചുകൊണ്ട് സന്ദീപ് വാചസ്പതി വിശദീകരിച്ചു. വിനീത് വിശ്വന്‍ അദ്ധ്യക്ഷനായിരുന്നു, നന്ദന ലക്ഷ്മി, പാര്‍വ്വതി വേണുഗോപാല്‍ തുടങ്ങി.വര്‍ പ്രസംഗിച്ചു.
0 Comments