Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂരില്‍ ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ഒരുങ്ങുന്നു



നീണ്ടൂരില്‍ ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ഒരുങ്ങുന്നു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ  പങ്കാളിത്തത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തിലുള്ള ഇന്‍ഡോര്‍ കോ ര്‍ട്ട് ഒരുങ്ങുന്നത്. നീണ്ടൂര്‍ തൃക്കയില്‍ ക്ഷേത്രത്തോട് ചേര്‍ന്ന് പഞ്ചായത്ത് വക സ്ഥലത്താണ് കോര്‍ട്ട് നിര്‍മിക്കുന്നത്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ ഫണ്ട് വകയിരുത്തിയെങ്കിലും കരാറുകാരന്‍രെ അനാസ്ഥമൂലം നിര്‍മാണം നടക്കാതെപോവുകയായിരുന്നു. നിര്‍മ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രദീപ് നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, പഞ്ചായത്ത് അംഗങ്ങളായ ബാബു, നീണ്ടൂര്‍ മുരളി, റോസമ്മ എന്‍ജെ,  രാഗിണി, വാര്‍ഡ് മെമ്പര്‍ എം കെ ശശി, പഞ്ചായത്ത് സെക്രട്ടറി രതി പി  നായര്‍,  എന്‍ജിനീയര്‍ ടെസി, എം.എസ് ഷാജി  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments