കൊല്ലപ്പള്ളി അനധികൃത മദ്യ വില്‍പ്പന നടത്തുന്നതിനിടയില്‍ ഒരാള്‍ പിടിയിലായി. കടനാട് തെക്കേപറമ്പില്‍ ജോയ് അഗസ്റ്റിന്‍ ആണ് അറസ്റ്റിലായത്. 2.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും മദ്യം വിറ്റ വകയില്‍ 450/ രൂപ രൂപയും എക്‌സൈസ് കണ്ടെത്തി. പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ആനന്ദരാജ് ബി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കണ്ണന്‍ സി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നന്ദു എം എന്‍, സാജിദ് പി എ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പാര്‍വ്വതി രാജേന്ദ്രന്‍, എക്സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ ടി ജി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
0 Comments