വൈക്കം റോട്ടറി ക്ലബ്ബിന്റെ ഇ-ലേണിംഗ് പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5 ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകള്‍ നല്‍കി. വിതരണോല്‍ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ട് അധ്യക്ഷനായിരുന്നു. വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ്, പ്രോജക്റ്റ് ചെയര്‍മാന്‍ ജോഷി ജോസഫ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജെറി കണിയാംപറമ്പില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, ഹെഡ്മാസ്റ്റര്‍ ക്രിസ്റ്റി. പി. സി തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments