മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്‌ഐ മാന്നാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാന്നാര്‍ കുറ്റിക്കാലാ റോഡിലെ ഓട വൃത്തിയാക്കി. സ്ലാബിന്റെ കേടുപാട് നികത്തി റോഡ് വൃത്തിയാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും, നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന കുറ്റിക്കാലാ പ്രദേശത്തെ വഴിവിളക്കുകള്‍ തെളിയിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സിപിഎം മാന്നാര്‍ നോര്‍ത്ത് സെക്രട്ടറി അജിത് വിനോദന്‍, ഡിവൈഎഫ്‌ഐ മാന്നാര്‍ യൂണിറ്റ് സെക്രട്ടറി മനുപദ്മനാഭന്‍, വിഷ്ണു മണലേല്‍, അക്ഷയ് , അര്‍ജുന്‍ പ്രസാദ്, സച്ചിന്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments